Breaking

Thursday, September 9, 2021

വ്യോമസേനയ്ക്ക് 56 വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര അനുമതി; 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്റോസ് വിമാനങ്ങൾക്കുപകരം പുതിയ എയർബസ് യാത്രാവിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. 56 സി-295എംഡബ്ല്യു യാത്രാവിമാനങ്ങൾ വാങ്ങാൻ സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയിസുമായുള്ള കരാറിനാണ് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നൽകിയത്. പുതുതായി വാങ്ങുന്ന 56 വിമാനങ്ങളിൽ 16 എണ്ണം കരാറിൽ ഒപ്പിട്ട് 48 മാസത്തിനുള്ളിൽസ്പെയിനിൽനിന്ന് ലഭിക്കും. പത്തു വർഷത്തിനുള്ളിൽ 40 വിമാനങ്ങൾ ഇന്ത്യയിൽ ടാറ്റാ കൺസോർഷ്യത്തിന്റ നേതൃത്വത്തിൽ നിർമിക്കുമെന്നും പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഏകദേശം 21,000 കോടിയോളം രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങൾനിർമിക്കുന്നത്. വ്യോമസേനയുടെ ഭാഗമാകുന്ന 56 സി-295എംഡബ്ല്യു വിമാനങ്ങളിലും ആധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഒരുക്കും. content highlglights:Cabinet approves procurement of 56 transport aircraft, 40 to be manufactured in India


from mathrubhumi.latestnews.rssfeed https://ift.tt/3l5fv9r
via IFTTT