Breaking

Monday, September 20, 2021

2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ; പ്രതിദിനം ശരാശരി 328 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ന്യൂഡൽഹി: കഴിഞ്ഞവർഷം റോഡപകടങ്ങളിൽ രാജ്യത്തു മരിച്ചത് 1.20 ലക്ഷം പേർ. പ്രതിദിനം ശരാശരി 328 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ക്രൈം ഇന്ത്യ റിപ്പോർട്ടിലെ കണക്കാണിത്. മൂന്നുവർഷത്തിനിടെ 3.92 ലക്ഷം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടാകുന്ന അവഗണനയാണ് മരണങ്ങൾക്കു കാരണമെന്നും റിപ്പോർട്ട് പറയുന്നു. മെഡിക്കൽ അധികൃതരുടെ അവഗണനമൂലമാണ് കഴിഞ്ഞവർഷം 133 പേർ മരിച്ചത്. 2019-ൽ ഇത് 201-ഉം 2018-ൽ 218-ഉം ആയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുള്ള അവഗണന 2020-ൽ 51 പേരുടെ മരണത്തിനിടയാക്കി. 2019-ൽ ഇത് 147-ഉം തൊട്ടുമുമ്പത്തെ വർഷം 40-ഉം ആയിരുന്നു. മറ്റുതരത്തിലുള്ള ഉപേക്ഷമൂലം 2020-ൽ 6,367 പേർ മരിച്ചു. 2019-ൽ ഇത് 7,912-ഉം 2018-ൽ 8,687-മായിരുന്നു. കഴിഞ്ഞവർഷം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെടുത്ത കേസുകളുടെ എണ്ണം കൂടി.


from mathrubhumi.latestnews.rssfeed https://ift.tt/3Cp1b2H
via IFTTT