ന്യൂഡൽഹി: നരേന്ദ്രമോദിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014 മുതൽ രാജ്യത്തുനടന്ന തിരഞ്ഞെടുപ്പുകളിൽ അവസാനനിമിഷം കാലുമാറി സ്ഥാനാർഥികളായത് 1133 നേതാക്കൾ. അതിൽ 500 പേർ എം.പി.മാരും എം.എൽ.എ.മാരുമടങ്ങിയ ജനപ്രതിനിധികളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.കൂറുമാറിയ നേതാക്കളിൽ 222 പേരും (ആകെയുള്ളതിന്റെ 20 ശതമാനം) ജനപ്രതിനിധികളിൽ 177 പേരും (35 ശതമാനം) കോൺഗ്രസിൽ നിന്നുള്ളവരാണ്. കൂടുതൽ പേരും പോയത് ബി.ജെ.പി.യിലേക്ക്. കോൺഗ്രസിനു പിന്നാലെ കനത്ത നഷ്ടം ഉണ്ടായത് ബി.എസ്.പി.ക്കാണ്. മായാവതിയുടെ പാർട്ടിയിൽ നിന്ന് 153 പേർ (14 ശതമാനം) ഈ കാലയളവിൽ മറ്റു പാർട്ടികളിലേക്ക് പോയി.ആകെ കൂറുമാറിയ നേതാക്കളിൽ 253 പേർ ബി.ജെ.പി.യിൽ ചേർന്നു (23 ശതമാനം). വലിയവിഭാഗം പോയപ്പോൾ 115 നേതാക്കളെ കോൺഗ്രസിനും കിട്ടി (10 ശതമാനം). 65 പേർ ചേർന്നത് ബി.എസ്.പി.യിലും (ആറു ശതമാനം). എം.പി., എം.എൽ.എ. മാരടങ്ങുന്ന ജനപ്രതിനിധികളിൽ 117 പേർ കോൺഗ്രസ് വിട്ടപ്പോൾ 33 പേർ ബി.ജെ.പി.യെയും കൈവിട്ടു. 500 ജനപ്രതിനിധികളിൽ 173 പേരും (35 ശതമാനം) ബി.ജെ.പി.യിലേക്കാണ് ചേക്കേറിയിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/38UyxK1
via
IFTTT