മംഗളൂരു: പാകിസ്താനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട്. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കേരള, കർണാടക തീരദേശ അതിർത്തികളിൽ അതിജാഗ്രതാനിർദേശം നൽകി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകി. തീരദേശത്ത് മീൻപിടിക്കാൻ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്ന് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവിൽ ഉൾപ്പെടെ കർണാടകയുടെ പടിഞ്ഞാറൻ തീരത്തും ജാഗ്രതാ നിർദേശം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/38u55KQ
via
IFTTT