Breaking

Friday, February 5, 2021

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു | LIVE SCORE

ചെന്നൈ:ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടും നയിക്കും. ഇന്ത്യൻ ടീമിൽ ഷഹബാസ് നദീം, ഇഷാന്ത് ശർമ എന്നിവർഇടം നേടി. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരമാണ് നദീം ടീമിലിടം നേടിയത്. ഇന്ന് ഇന്ത്യ മൂന്ന് സ്പിന്നർമാരെയാണ് കളിപ്പിക്കുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് കളിക്കും. മറുവശത്ത് ഇംഗ്ലണ്ട് വലിയ മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഡോമിനിക്ക് സിബ്ലി, ഒലി പോപ്പ്, ഡാൻ ലോറൻസ്, ഡോം ബെസ്റ്റ് എന്നിവർ ടീമിൽ ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുമ്പോൾ ഇന്ത്യൻ ടീം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ആ വിശ്വാസം അതിരുകടന്നാൽ അപകടമാകുമെന്ന് ഓർക്കണമെന്നു മാത്രം. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്തുറപ്പിക്കാൻ ഇരുടീമുകൾക്കും ഈ പരമ്പര ജയിക്കണം എന്നതിനാൽ മത്സരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നാലു മത്സരങ്ങളുടെ പരമ്പരയിൽ 2-0 ത്തിന് ജയിച്ചാൽ ഇന്ത്യ ഫൈനലിലെത്തും. ഇംഗ്ലണ്ടിനാകട്ടെ 3-0 അല്ലെങ്കിൽ 3-1 ന് ജയിക്കണം. ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയെങ്കിൽ ശ്രീലങ്കയെ (2-0) തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. സ്വന്തം ഗ്രൗണ്ടിൽ കളിക്കുമ്പോൾ അത്യന്തം അപകടകാരികളായ ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെന്ന് വിലയിരുത്തുന്നു. എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയ ഒരേയൊരു ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞകുറി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് വൻ തോൽവി (4-0) നേരിട്ടു. ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആർ അശ്വിൻ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് നദീം, ഇഷാന്ത് ശർമ ടീം ഇംഗ്ലണ്ട്: റോറി ബേൺസ്, ഡൊമനിക് സിബ്ലി, ഡാൻ ലോറൻസ്, ജോ റൂട്ട്, ഒലി പോപ്പ്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ഡോം ബെസ്സ്, ജെയിംസ് ആൻഡേഴ്സൻ, ജാക്ക് ലീച്ച് മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England first test match day one Chennai


from mathrubhumi.latestnews.rssfeed https://ift.tt/39MXl86
via IFTTT