തിരുവനന്തപുരം: ജന്മനാടായ അഞ്ചലിലെ 33 സർക്കാർ ആശുപത്രികൾ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കർ േജതാവ് റസൂൽ പൂക്കുട്ടിയുടെ ഫൗണ്ടേഷൻ. മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിൽ റസൂൽ പൂക്കുട്ടിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും ധാരണാപത്രം ഒപ്പുവെച്ചു. 28 സബ് സെന്ററുകൾ, നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് നവീകരിക്കുന്നത്. ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നാട്ടുകാർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. തന്റെ അനുഭവങ്ങളിൽനിന്നാണ് സ്വന്തം ഗ്രാമത്തിൽ മികച്ച ആശുപത്രികൾ വേണമെന്നും അത് സർക്കാർ മേഖലയിലാവണമെന്നും ആഗ്രഹമുണ്ടായതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളെ അധുനികമാക്കാൻ പ്രമുഖ മലയാളികൾ ഇതുപോലെ മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. Content Highlights: Resul Pookutty modernizes 33 hospitals in his hometown
from mathrubhumi.latestnews.rssfeed https://ift.tt/3qTH9bh
via
IFTTT