Breaking

Friday, February 26, 2021

ഇന്ത എ.സി. എനക്ക് പുടിക്കാത്... ; വാതിലുകൾ തുറന്നിടാൻ നിർദേശിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: ’ഇന്ത എ.സി. എനക്ക് പുടിക്കാത്....’ അടച്ചിട്ട എ.സി. ഹാളിൽ നടന്ന ചടങ്ങിൽ സംസാരിച്ച് തുടങ്ങും മുമ്പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. എ.സി. ഓഫ് ചെയ്ത് വാതിലുകൾ തുറന്നിടാൻ ആവശ്യപ്പെട്ട അദ്ദേഹം, വെളിച്ചവും ശുദ്ധവായുവും കടന്നുവരുന്നതു വഴി കോവിഡ് നിലമെച്ചപ്പെടുത്താമെന്നും സൂചിപ്പിച്ചു. ആവശ്യത്തിന് വായുവും വെളിച്ചവും നമ്മെ കൂടുതൽ നല്ല ആരോഗ്യ സ്ഥിതിയിലെത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരൻ സ്മാരകപ്രഭാഷണത്തിന് എത്തിയതായിരുന്നു ഉപരാഷ്ട്രപതി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. അദ്ദേഹം പ്രഭാഷണം ആരംഭിക്കാനായി എഴുന്നേറ്റപ്പോൾത്തന്നെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എ.സി. ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് സംഘാടകർ ഹാളിലെ എ.സി. ഓഫ് ചെയ്യുകയും വാതിലുകൾ തുറന്നിടുകയും ചെയ്തു. പ്രകൃതി നമ്മോട് വളരെയധികം കനിവുകാട്ടുന്നുവെന്നും നാം നമ്മുടെ പാരമ്പര്യത്തിലേക്കു മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ നല്ല ഭാവിക്കായി പ്രകൃതിയെയും സംസ്‌കാരത്തെയും മുറുകെപ്പിടിക്കാനാകണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. നാം ഇപ്പോൾ എപ്പോഴും അടച്ചിട്ട ഇടങ്ങളിലാണ്. കാറിലായാലും ഓഫീസിലായാലും തിയേറ്ററിലായാലും ഉറങ്ങാൻ നേരത്തും നാം അടച്ചിട്ട സ്ഥലങ്ങളിൽ തന്നെയാണ്. രാജ്യത്തെ 98 ശതമാനം ഗ്രാമീണ ജനതയെയും കോവിഡ് മഹാമാരി ബാധിച്ചില്ല. അവർ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളായതിനാലാണ്. ജങ്ക് ഫുഡ് ഉപേക്ഷിച്ച് പരമ്പരാഗത ഭക്ഷണശീലങ്ങൾ പിന്തുടരാൻ യുവാക്കൾ തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ZPmHMz
via IFTTT