ന്യൂഡൽഹി: ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ രാജ്യത്തിനകത്ത് നടത്തുന്ന വിമാനയാത്രയ്ക്ക് ചെലവുകുറയും. ക്യാബിൻ ബാഗേജുമായി മാത്രമാണ് യാത്രയെങ്കിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഉത്തരവിട്ടു. ഇതുസംബന്ധിച്ച മാർഗരേഖ ഡി.ജി.സി.എ. പുറത്തിറക്കി. കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചിടലിനുശേഷം വിമാനസർവീസുകൾ ഏതാണ്ട് സാധാരണ നിലയിലായതോടെ വൻനിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. നിലവിൽ ക്യാബിനിൽ കൂടെകൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം ഏഴുകിലോഗ്രാമും ചെക്ക്-ഇൻ ബാഗേജിന്റെ തൂക്കം 15 കിലോഗ്രാമും ആണ്. കൂടുതൽ ഭാരത്തിന് പ്രത്യേക തുക ഈടാക്കും. ഇനിമുതൽ വിമാനക്കമ്പനികൾക്ക് 'സീറോ ബാഗേജ് അഥവാ ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത നിരക്ക് ' ഈടാക്കാമെന്നാണ് ഡി.ജി.സി.എ.യുടെ നിർദേശം. ഇളവുലഭിക്കണമെങ്കിൽ ടിക്കറ്റെടുക്കുമ്പോൾ ബാഗേജിന്റെ ഭാരം കാണിക്കണം. അതേസമയം, സീറോ ബാഗേജ് നിരക്കിൽ ടിക്കറ്റ് ബുക്കുചെയ്തശേഷം ബാഗേജുമായി എത്തിയാൽ അതിന് പ്രത്യേക നിരക്ക് ഈടാക്കും. Content Highlights:Air travel DGCA
from mathrubhumi.latestnews.rssfeed https://ift.tt/2ZUo0dl
via
IFTTT