Breaking

Wednesday, February 24, 2021

ഫെയ്സ്ബുക്ക് വഴി തട്ടിപ്പ്: എഴുപതുകാരന് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ

ബെംഗളൂരു: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടവർ വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്നുപറഞ്ഞ് കബളിപ്പിച്ച് 70-കാരനിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. വൈറ്റ്ഫീൽഡ് സ്വദേശിയാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ നവംബറിലാണ് റൈവ് സിസ്റ്റർ സിന, സെയ്ന, മാത്യു വില്യം എന്നീ പേരുകളിൽനിന്ന് 70-കാരന് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. യു.എസിലാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഫോൺനമ്പറുകൾ കൈമാറി. പിന്നീട് വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്ന് സിന പറഞ്ഞപ്പോൾ 70-കാരൻ വിശ്വസിച്ചു. നവംബർ പത്തിന് ഡൽഹിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും കസ്റ്റംസ് ഫീസായി 35,000 രൂപ അയക്കാനും ആവശ്യപ്പെട്ട് ഫോൺ വന്നു. പണം അയച്ചുകൊടുത്തെങ്കിലും പലതരം ഫീസുകളായി കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ വിവിധ അക്കൗണ്ടുകളിലേക്കായി 39.73 ലക്ഷം രൂപ ഇയാൾ അയച്ചുകൊടുത്തു. എന്നാൽ, പണമയച്ചിട്ടും സമ്മാനം ലഭിക്കാത്തതിനാൽ സംശയം തോന്നിയ 70-കാരൻ വൈറ്റ്ഫീൽഡ് സി.ഇ.എൻ. പോലീസിൽ പരാതി നൽകുകയായിരുന്നു. 21 അക്കൗണ്ടുകളിലേക്ക് ഇയാൾ പണം അയച്ചതായി പോലീസ് പറഞ്ഞു. Content Highlights: 70-yr-old loses Rs 40L to Facebook friends from US


from mathrubhumi.latestnews.rssfeed https://ift.tt/3aOlJXy
via IFTTT