Breaking

Wednesday, February 24, 2021

മാന്നാറിലെ തട്ടിക്കൊണ്ടുപോകൽ:യുവതി പറയുന്നതിലും ദുരൂഹതകൾ; തട്ടിക്കൊണ്ടുപോയവർ ചുരിദാർ വാങ്ങി നൽകി

മാന്നാർ : സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് മാന്നാർ സ്വദേശി ബിന്ദു പറയുമ്പോഴും ദുരൂഹതകൾ ബാക്കി. സ്വർണം കൊണ്ടുവന്നു എന്നും മാലിയിൽ ഉപേക്ഷിച്ചു എന്നും യുവതി സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വർണമാണ് തന്നുവിട്ടതെന്ന് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സ്വർണംകൊടുത്ത ഹനീഫയെയും അയാളുടെ ആൾക്കാരെയും യുവതിക്ക് നല്ല പരിചയമുണ്ട്. ഭർത്താവ് ദുബായിൽ സ്വകാര്യടാക്സി ഓടിച്ചിരുന്നപ്പോൾ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആൾക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവർ പറയുന്നത്. ഇതിനുമുൻപും ചിലബോക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ തന്നുവിട്ടിരുന്നെന്നും അത് കോസ്മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറയുന്നു. തട്ടിക്കൊണ്ടുപോയവർ ചുരിദാർ വാങ്ങി നൽകി: 1000 രൂപയും മാന്നാർ : മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം വടക്കഞ്ചേരിയിലുപേക്ഷിക്കുന്നതിനു മുൻപ് പുതിയ ചുരിദാർ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറയുന്നു. പോലീസ് പട്രോളിങ് കാണുമ്പോൾ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു വഴിയിൽ ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. Content Highlights:Gold Carrier Abduction: Bindu tells her side of the incident


from mathrubhumi.latestnews.rssfeed https://ift.tt/3dHBLV0
via IFTTT