Breaking

Thursday, February 25, 2021

അതീവരഹസ്യമായി രാഹുലിന്റെ കടല്‍യാത്ര;വിടാതെ പോലീസ്

കൊല്ലം: രാഹുൽ അതീവരഹസ്യമായാണ് കടൽയാത്ര ആസൂത്രണം ചെയ്തത്. നാഷണൽ സെക്യൂരിറ്റി ഗാർഡ് പോലും അറിയാതെ ബുധനാഴ്ച രാവിലെ യാത്രയ്ക്കായി ഹാർബറിലേക്ക് തിരിച്ചപ്പോൾ, മറ്റു രണ്ടുപേർ പിന്തുടരുന്നുണ്ടായിരുന്നു. രാഹുൽ താമസിച്ചിരുന്ന ബീച്ച് ഹോട്ടലിന്റെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന എ.സി.പി. ഇ.പി.റെജിയും ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ എം.സി.ചന്ദ്രശേഖരനും. അഞ്ചേകാലിന് രാഹുലും ടി.എൻ.പ്രതാപൻ എം.പി.യും ചെറുവള്ളത്തിൽ കയറി മത്സ്യത്തൊഴിലാളികളോടൊപ്പം കടലിലേക്ക് യാത്രതിരിച്ചു. നീങ്ങിത്തുടങ്ങിയ വള്ളത്തിലേക്ക് ഇൻസ്പെക്ടർ ചന്ദ്രശേഖരൻ സാഹസികമായി ചാടിക്കയറുകയായിരുന്നു. നടുക്കടലിൽെവച്ച് വലിയവള്ളത്തിലേക്ക് മാറിയപ്പോൾ ഇവരും അതിൽക്കയറി. അനിതരസാധാരണമായ വൈഭവത്തോടെ അദ്ദേഹം 15 മിനിറ്റോളം നടുക്കടലിൽ നീന്തിയതുകണ്ട് അദ്ഭുതപ്പെട്ടെന്ന് ചന്ദ്രശേഖരൻ പറയുന്നു. ഈ വിവരങ്ങളെല്ലാം അപ്പപ്പോൾ സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണനെയും സെക്യൂരിറ്റി കൺട്രോളിനെയും ചന്ദ്രശേഖരൻ ഫോണിലൂടെയും വയർലെസിലൂടെയും അറിയിച്ചുകൊണ്ടിരുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ ഇടപെടലിലൂടെ കോസ്റ്റൽ പോലീസ് ടീം നടുക്കടലിലെത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വള്ളം സഞ്ചരിക്കുന്ന ദിശയും വാടി കടപ്പുറത്തുനിന്നുള്ള ദൂരവും കോസ്റ്റൽ പോലീസിനെ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2ZNukDj
via IFTTT