Breaking

Wednesday, February 24, 2021

ഈ വർഷത്തെ പ്രതീക്ഷിത ഒഴിവ് ശേഖരിച്ച് സർക്കാർ; ഇന്നത്തെ മന്ത്രിസഭ ചർച്ചചെയ്യും

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം അവസാനം വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണു വിവരം. ഇക്കൊല്ലം വിവിധ വകുപ്പുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എത്രത്തോളം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്നാണു പരിശോധിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പു മേധാവികൾക്കും ഇതുസംബന്ധിച്ച കത്തയച്ച് വിവരം ശേഖരിച്ചത്. വിവിധ വകുപ്പുകളിൽ 2021-ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സി.ക്കു റിപ്പോർട്ട് ചെയ്യണമെന്നു സെപ്റ്റംബറിൽ എല്ലാ വകുപ്പു മേധാവികൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. ഇത് എത്രപേർ പാലിച്ചുവെന്നും എത്ര ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നും അറിയുകയാണ് ഉദ്ദേശ്യം. ചൊവ്വാഴ്ചതന്നെ വകുപ്പുമേധാവികൾ തങ്ങളുടെ വകുപ്പിൽനിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് നൽകിയിട്ടുണ്ട്. Content Highlights:psc rank holders strike


from mathrubhumi.latestnews.rssfeed https://ift.tt/2OXLps0
via IFTTT