Breaking

Saturday, February 27, 2021

എന്നും ഇടതിനൊപ്പം, സ്ഥാനാര്‍ത്ഥിയാകാനില്ല- ബെന്യാമിന്‍

പത്തനംതിട്ട:നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക്വിരാമമിട്ട് ബെന്യാമിൻ. താൻ ഇടതുപക്ഷ അനുഭാവിയാണെന്നും എന്നാൽ മത്സര രംഗത്തേക്ക് ഉണ്ടാകില്ലെന്നും ബെന്യാമിൻ വ്യക്തമാക്കി. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല.ഇടതുമുന്നണിയോട് ചേർന്ന് നിൽക്കുന്നയാളും ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നയാളുമാണ്.അതുകൊണ്ട് തന്നെ മത്സരിക്കാൻ ആവശ്യപ്പെട്ട് ഇടതുമുന്നണിയാകും സമീപിക്കുക. പക്ഷേ അതിന് സാധ്യതയില്ല. ഒരിക്കൽ ഇടതുമുന്നണി മത്സരിക്കാൻ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അന്ന് ഞാൻ എന്റെ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. അത്തരത്തിലുള്ള പ്രവർത്തനമാണ് അവർ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമാകുമ്പോൾ സ്വഭാവികമായും വിമർശനങ്ങൾ ഉന്നയിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യണം. അത് അവരുടെ കടമയാണ്. പക്ഷേ ആ കടമ നിർവ്വഹിക്കുമ്പോൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുത്. കോവിഡ് സാഹചര്യങ്ങൾ പോലും മറന്നുകൊണ്ട് എങ്ങനെയും അധികാരത്തിലെത്തുക എന്ന തരത്തിലേക്ക് മാറുമ്പോൾ പ്രതിപക്ഷത്തിനെതിരേ വിമർശനം ഉന്നയിക്കേണ്ടിവരും - ബെന്യാമിൻപറഞ്ഞു വിവിധ പാർട്ടികൾ നടത്തുന്ന ആൾക്കൂട്ട ജാഥകളോടുളള വിയോജിപ്പും അദ്ദേഹം പങ്കുവെച്ചു. എല്ലാ ആൾക്കൂട്ട ജാഥകളോടും ഒരേ സമീപനമാണ്. പക്ഷേ മുഖ്യമന്ത്രിയുടെ നിലപാട് അനുകരണീയമായി തോന്നിയിട്ടുണ്ട്. അദ്ദേഹം എത്രയോ കാര്യങ്ങളിൽ മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്. ശാസനാ രൂപങ്ങളിൽ അവ പൊതുസമൂഹത്തോട് പങ്കുവെച്ചിട്ടുണ്ട്. ശബരീനാഥൻ എം.എൽ.എയ്ക്ക് എതിരേ നടത്തിയ വിമർശനം വ്യക്തിപരമല്ല. സോഷ്യൽ മീഡിയ അത് ഏറ്റെടുത്ത് മറ്റൊരു തരത്തിലേക്ക് പോയപ്പോൾ അത് പാടില്ല എന്ന ആഗ്രഹത്തോടെയാണ് മാപ്പ് പറഞ്ഞതെന്നും ബെന്യാമിൻ വ്യക്തമാക്കി. Content Highlight: Interview with Malayalam Writer Benyamin


from mathrubhumi.latestnews.rssfeed https://ift.tt/3pXCZxF
via IFTTT