Breaking

Sunday, February 28, 2021

ജോണ്‍സണ്‍ & ജോണ്‍സന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി

വാഷിങ്ടൺ: ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നൽകി. വാക്സിൻ ഉടൻ യുഎസിൽ ഉപയോഗിച്ചു തുടങ്ങും. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനം. ഒറ്റഡോസ് ആയതിനാൽ വാക്സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താൻ നിർണായകമായ മുന്നേറ്റമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. കോവിഡ് ഗുരുതരമായവരിൽ 85.8 ശതമാനമാണ് ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് വാക്സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ 81.7 ശതമാനവും ബ്രസീലിൽ നടന്ന പഠനത്തിൽ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. കോവിഡിനെ തുടർന്ന് ഇതുവരെ 5.10 ലക്ഷം പേർക്കാണ് അമേരിക്കയിൽ മാത്രം ജീവൻ നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അമേരിക്ക അനുമതി നൽകിയത്. അനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കും. തിങ്കളാഴ്ച മുതൽ രാജ്യത്ത് വാക്സിൻ ഡോസുകൾ എത്തിക്കും. യൂറോപ്പിൽ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോൺസൺ ആന്റ് ജോൺസൺ കമ്പനി ലോകാരോഗ്യ സംഘടനയിൽ നിന്നുഅനുമതി തേടിയിട്ടുണ്ട്. Content Highlights:US Clears Johnson & Johnson Single-Shot Covid Vaccine For Emergency Use


from mathrubhumi.latestnews.rssfeed https://ift.tt/3bGPqZE
via IFTTT