Breaking

Sunday, February 28, 2021

അന്‍സജിതാ റസല്‍, ആനാട് ജയന്‍, ജെ.എസ് അഖില്‍: കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ പുതുമുഖങ്ങള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. സിറ്റിങ് സീറ്റുകളായ തിരുവനന്തപുരത്ത് വി.എസ്.ശിവകുമാറും അരുവിക്കരയിൽ കെ.എസ്.ശബരീനാഥനും കോവളത്ത് എം.വിൻസെന്റും ഇത്തവണയും പാർട്ടി സ്ഥാനാർഥികളാകും. ഇവർക്ക് പുറമേ 11 ഇടത്ത് സ്ഥാനാർഥികളെ സംബന്ധിച്ച് ഡി.സി.സി.യുടെ ശുപാർശ കെ.പി.സി.സി.ക്ക് നൽകി. രണ്ടു മുതൽ അഞ്ചുപേരുകൾവരെയാണ് മണ്ഡലങ്ങളിൽ പാർട്ടി പരിഗണിക്കുന്നത്. പരിചയസമ്പന്നരും പുതുമുഖങ്ങളും മറ്റ് മേഖലകളിൽ കഴിവുതെളിയിച്ച പ്രമുഖരും പാർട്ടിയുടെ പരിഗണനാപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സാധ്യതാ പട്ടിക ഇങ്ങനെ. വർക്കല - വർക്കല കഹാർ, ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.ലത്തീഫ്, ഇ.റിഹാസ്. ആറ്റിങ്ങൽ- കെ.എസ്.ഗോപകുമാർ, കെ.വിദ്യാധരൻ ചിറയിൻകീഴ്- പന്തളം സുധാകരൻ, എസ്.എം.ബാലു, ആർ.അനൂപ്. നെടുമങ്ങാട്- പാലോട് രവി, ആനക്കുഴി ഷാനവാസ്, എസ്.ജലീൽ മുഹമ്മദ്, പി.എസ്.പ്രശാന്ത്. പാറശ്ശാല- നെയ്യാറ്റിൻകര സനൽ, അൻസജിതാ റസൽ, സി.ആർ.പ്രാണകുമാർ, എ.ടി.ജോർജ്. കാട്ടാക്കട- അൻസജിതാ റസൽ, മലയിൻകീഴ് വേണുഗോപാൽ, എം.മണികണ്ഠൻ. നെയ്യാറ്റിൻകര- ആർ.സെൽവരാജ്, കെ.വിനോദ്സെൻ, രാജേഷ് ചന്ദ്രദാസ്. വാമനപുരം- എം.എം.ഹസൻ, രമണി പി.നായർ, ആനാട് ജയൻ, വെമ്പായം അനിൽകുമാർ. കഴക്കൂട്ടം- ഡോ. എസ്.എസ്.ലാൽ, എം.എ.വാഹിദ്, എം.മുനീർ, ബി.ആർ.എം.ഷെരീഫ്, ജെ.എസ്.അഖിൽ. വട്ടിയൂർക്കാവ്- വേണു രാജാമണി, ചെമ്പഴന്തി അനിൽ, ആർ.വി.രാജേഷ്, ജ്യോതി വിജയകുമാർ. നേമം- എൻ.ശക്തൻ, മണക്കാട് സുരേഷ്, ജി.വി.ഹരി, ആർ.വി.രാജേഷ്.


from mathrubhumi.latestnews.rssfeed https://ift.tt/3qWxOPT
via IFTTT