കൊച്ചി: പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്. ഉറപ്പാണ് എൽഡിഎഫ് എന്നാണ് പുതിയ പരസ്യവാചകം.ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്.പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. Content Highlights:LDF New slogan for election campaign
from mathrubhumi.latestnews.rssfeed https://ift.tt/3bNCRM6
via
IFTTT