തിരുവനന്തപുരം: മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിതയോട് വാട്‌സാപ്പിലൂടെ മാന്യമല്ലാതെ പ്രതികരിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരേ നടപടിയെടുക്കണമെന്ന് മാതൃഭൂമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശാന്തും ഭാര്യയും ലേഖികയ്ക്കെതിരേ അധിക്ഷേപം തുടരുകയാണ്. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കോർപ്പറേഷന്റെ എം.ഡിയായ പ്രശാന്തിന്റെ പ്രതികരണം തേടാനാണ് ലേഖിക ശ്രമിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മറുപടി ജനങ്ങൾക്കു ലഭ്യമാക്കുകയെന്നത് മാധ്യമങ്ങളുടെ കടമയാണ്. ഫോണിൽ ലഭ്യമല്ലാതിരുന്നതിനാൽ വാട്സാപ്പിലൂടെ പ്രതികരണത്തിന് ശ്രമിച്ചപ്പോൾ ഒട്ടും മാന്യതയില്ലാതെ, തരംതാഴ്ന്ന ഇമോജികളും പരിഹാസ്യമായ മറുപടികളുമാണ് പ്രശാന്ത് തിരിച്ചയച്ചത്. താനാണ് പ്രശാന്തിന്റെ ഫോണിൽനിന്ന് മറുപടികൾ അയച്ചതെന്ന വാദവുമായി പിറ്റേന്ന് അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. മാധ്യമപ്രവർത്തകരെയാകെ അപമാനിക്കുകയും ലേഖികയെ കൂടുതൽ അധിക്ഷേപിക്കുകയുമാണ് അവർ ചെയ്തത്. പ്രശാന്തിന്റെ പ്രവൃത്തി ഒട്ടും ന്യായീകരിക്കാവുന്നതല്ല. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിത്. വകുപ്പുതല അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം. കത്തിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3pViYaW
via
IFTTT