Breaking

Wednesday, February 24, 2021

ഐ.ഐ.എമ്മിൽ എല്ലാവർക്കും പ്ലേസ്‌മെന്റ്; പകുതിപ്പേര്‍ക്കും ശരാശരി 28.9 ലക്ഷം രൂപ വാര്‍ഷികശമ്പളം

കോഴിക്കോട്: കോവിഡ് കാലത്തും കോഴിക്കോട് ഐ.ഐ. എമ്മിൽ ശമ്പളവർധനയോടെ നൂറുശതമാനം പ്ലേസ്മെന്റ്. 459 വിദ്യാർഥികൾക്കാണ് ജോലി നേടാനായത്. ഇതിൽ പകുതിപ്പേർക്കും ശരാശരി 28.9 ലക്ഷം രൂപയുടെ വാർഷികശമ്പള പാക്കേജാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തെക്കാൾ 8.1 ശതമാനം വർധനയാണ് പാക്കേജിലുള്ളത്. കോഴിക്കോട് ഐ.ഐ.എമ്മിലെ ഏറ്റവും വലിയ ബാച്ചാണിത്. കഴിഞ്ഞവർഷം 418 വിദ്യാർഥികളാണുണ്ടായിരുന്നത്. ഇക്കുറി പൂർണമായും ഓൺലൈനിൽ നടന്ന പ്ലേസ്മെന്റിൽ 137 കമ്പനികളാണ് പങ്കെടുത്തത്. 131 കമ്പനികളായിരുന്നു കഴിഞ്ഞവർഷം. ഇക്കുറി 51 പുതിയ സ്ഥാപനങ്ങളെത്തി. വിവിധമേഖലകളിലെ പ്ലേസ്മെന്റ് സെയിൽസ് ആൻഡ് മാർക്കറ്റിങ് 15.2% കൺസൾട്ടിങ് 32.7% ഐ.ടി./ അനലറ്റിക്സ് 16.8% ഓപ്പറേഷൻസ് 8.3% ഫിനാൻസ് 21.6% മത്സരക്ഷമതയുടെ സാക്ഷ്യം പ്രതിസന്ധികളെ മറികടക്കാനുള്ള ശേഷിയും മത്സരക്ഷമതയും തെളിയിക്കുന്നതാണ് ഈ നേട്ടം. കോഴിക്കോട് ഐ.ഐ.എമ്മിന്റെ 25 വർഷത്തെ ചരിത്രത്തിൽ വലിയനേട്ടത്തിന്റെ വർഷമായി ഇത് രേഖപ്പെടുത്തപ്പെടും- പ്രൊഫ. ദേബാശിഷ് ചാറ്റർജി,ഡയറക്ടർ, ഐ.ഐ.എം., കോഴിക്കോട് Content Highlight: IIMPlacement for all with salary hike


from mathrubhumi.latestnews.rssfeed https://ift.tt/3aLnILV
via IFTTT