Breaking

Friday, February 26, 2021

എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ വരുന്നു, നാടകമായി സെവൻസ് ഫുട്ബോൾ കോർട്ടിലേക്ക്

ചേർപ്പ് (തൃശ്ശൂർ): ഉള്ളിൽ തിളയ്ക്കുന്ന ഫുട്ബോൾവീര്യവുമായി 'ഹിഗ്വിറ്റ' നാടകം വല്ലച്ചിറ ചാപ്പക്കായലിലെ കൊയ്തൊഴിഞ്ഞ പാടത്തേക്കെത്തുന്നു. ഗോൾമുഖം വിട്ട് പന്തുമായി മുന്നേറുന്ന കൊളംബിയൻ ഗോൾകീപ്പർ ഹിഗ്വിറ്റയെപ്പോലെ കഥാനായകൻ ഗീവർഗീസച്ചനും സംഘവും ഒന്നരമണിക്കൂർ അരങ്ങുനിറയും. ജോസ് ചിറമ്മൽ നാടകദ്വീപിൽ ഈ ശനിയും ഞായറും വൈകീട്ട് ആറിനാണ് നാടകം. എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ' എന്ന ചെറുകഥ 24 വർഷംമുമ്പാണ് ശശിധരൻ നടുവിൽ നാടകമാക്കിയത്. ഇന്ത്യയിലും വിദേശത്തുമായി പത്ത് വേദികളിൽ നാടകം അവതരിപ്പിച്ചെങ്കിലും നാട്ടിൻപുറത്തെ മൈതാനം അരങ്ങാകുന്നത് ആദ്യമായാണ്. 70 അടി നീളവും 45 അടി വീതിയുമുള്ള സെവൻസ് ഫുട്ബോൾ കോർട്ടാണ് അരങ്ങ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ നാടകവിഭാഗം തലവനും നടനുമായ പി.ആർ. ജിജോയ് ആണ് ഗീവർഗീസായി വേഷമിടുന്നത്. നാടകദ്വീപ് എന്ന വേദി നാടകപ്രവർത്തകൻ ജോസ് ചിറമ്മലിന്റെ സ്മരണയിൽ നാടകപ്രവർത്തകർ ഒരുക്കിയ സ്ഥിരം നാടകവേദിയാണ് 'നാടകദ്വീപ്'. വല്ലച്ചിറ ചാപ്പക്കായൽ പാടശേഖരത്തെ പച്ചപ്പിനു നടുവിൽ ഒരു തുരുത്തിലാണ് ഈ കേന്ദ്രം. 34 സെൻറ് സ്ഥലത്ത് 80 അടി നീളവും 50 അടി വീതിയുമുള്ള നാലായിരം ചതുരശ്രയടി വിസ്തീർണത്തിലുള്ള തിയേറ്ററിന്റെ നിർമാണം പൂർത്തിയായി. തിയേറ്ററിൽ ഇരുഭാഗത്തും വേദികൾ ക്രമീകരിക്കാവുന്ന വിധമാണ് നിർമാണം. 500 പേർക്കിരിക്കാവുന്ന സൗകര്യമുണ്ട്. അഞ്ചുവർഷംകൊണ്ട് മുഴുവൻ സൗകര്യങ്ങളും പൂർത്തിയാകും. Content Highlights: higuita ns madhavan


from mathrubhumi.latestnews.rssfeed https://ift.tt/2O2Uv6e
via IFTTT