ചെന്നൈ : സൈക്കിളിൽ നിയമസഭയിലെത്തി ഇന്ധന വില വർധനയ്ക്കെതിരേ ഭരണപക്ഷ എം.എൽ.എ.യുടെ പ്രതിഷേധം. എ.ഐ.എ.ഡി.എം.കെ. സഖ്യകക്ഷിയായ മനിതനേയ ജനായക കക്ഷിയുടെ എം.എൽ.എ. തമിമുൻ അൻസാരിയാണ് ബജറ്റ് അവതരണത്തിനായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിളിലെത്തിയത്. പെട്രോൾ, ഡീസൽ, പാചക വാതക വില അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാഡുമായാണ് എം.എൽ.എ.മാരെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മൂന്ന് സഖ്യകക്ഷി എം.എൽ.എ.മാരിൽ ഒരാളാണ് തമിമുൻ അൻസാരി. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പ്രതിഷേധിച്ചിരുന്നു. എൻ.ഡി.എ.യിൽ ഉൾപ്പെടുന്നതിനാൽ ഇന്ധനവില വർധനയെ വിമർശിക്കാൻ എ.ഐ.എ.ഡി.എം.കെ. തയ്യാറല്ല. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സഖ്യകക്ഷി എം.എൽ.എ. ഇന്ധനവിലയ്ക്കെതിരേ പരസ്യപ്രതിഷേധവുമായി എത്തിയെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ എ.ഐ.എ.ഡി.എം.കെ. നേതാക്കൾ തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3km4mQL
via
IFTTT