Breaking

Friday, February 26, 2021

റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് വിൽപ്പനക്കാരന്‍ വാക്കത്തികൊണ്ട് വെട്ടി; മാരക പരിക്ക്

കല്യാശ്ശേരി: റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് വിൽപ്പനക്കാരൻ ചവിട്ടിവീഴ്ത്തി മുതുകിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അഴീക്കലിലെ വി.നിഷാദിനാണ് (46) വെട്ടേറ്റത്. പ്രതി യോഗശാലയ്ക്ക് സമീപത്തെ ഇളനീർ വിൽപ്പനക്കാരൻ ദയാ മൻസിലിൽ ഷബീറിനെ (36) കണ്ണപുരം പോലീസ് അറസ്റ്റുചെയ്തു. സാരമായി പരിക്കേറ്റ ഓഫീസറെ സ്വകാര്യ ആസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിലെ കല്യാശ്ശേരി കണ്ണപുരത്തിനുടത്ത യോഗശാലയിൽ വാഴാഴ്ച രാവിലെ 11.30-ഓടെയണ് സംഭവം. റോഡരികിൽ ഇളനീർ വിൽക്കുന്ന ഷബീർ രഹസ്യമായി മയക്കുമരുന്ന് വിൽക്കുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. പലതവണ റെയ്ഡിന് ചെന്നെങ്കിലും തൊണ്ടിസാധനം കിട്ടാത്തതിനാൽ അറസ്റ്റുചെയ്യാനായില്ല. വ്യാഴാഴ്ച രാവിലെ വീണ്ടും ചെന്നപ്പോൾ കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ ചെറിയ പൊതികളാക്കി ബാഗിൽവെച്ചത് എക്സൈസ് സംഘം കണ്ടെത്തി. ഇതോടെ കുപിതനായ ഷബീർ ഇളനീർ വെട്ടാനുപയോഗിക്കുന്ന വാക്കത്തിയുമായി ഉദ്യോഗസ്ഥർക്കുനേരേ തിരിഞ്ഞു. പകച്ചുപോയ സംഘം പിന്നോട്ട് മാറുന്നതിനിടെ നിഷാദിനെ ഇയാൾ ചവിട്ടിവീഴ്ത്തി. വീഴ്ചയിൽ വലതുകാൽമുട്ടിന്റെ ചിരട്ട തകർന്നുകിടന്ന നിഷാദിന്റെ മുതുകിൽ വെട്ടുകയായിരുന്നു. ഷബീർ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു. ബഹളത്തിനിടെ ഇയാൾ 50 മീറ്ററോളം ഓടി. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അപ്പോഴേക്കും സ്ഥലത്തെത്തി. ഇതിനിടെ ഇയാൾ കത്തി താഴെയിട്ടിരുന്നു. പോലീസും എക്സൈസ് സംഘവും ചേർന്ന് കീഴ്‌പ്പെടുത്തി കണ്ണപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിഷാദിനെ സഹപ്രവർത്തകർ ചെറുകുന്ന് മിഷൻ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് മാരകമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ഷബീറിന്റെ പേരിൽ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Pdoj0N
via IFTTT