Breaking

Wednesday, February 24, 2021

കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്നസംവാദ പരിപാടിക്ക് മുന്നോടിയായി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്രാഹുൽ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. പുലർച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുളളവർ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെരാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ഒരു മണിക്കൂറോളം സംവദിക്കും. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ തീരദേശ മേഖലയിൽ സജീവമാക്കാനും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. Content Highlight: Rahul Gandhi travelled to sea with fishermen


from mathrubhumi.latestnews.rssfeed https://ift.tt/2P7F6lV
via IFTTT