Breaking

Wednesday, February 24, 2021

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യം പിണറായിയുമായുള്ള ധാരണപ്രകാരം- വി. മുരളീധരന്‍

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പുകമറയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുളള ധാരണയിലാണ് ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണമല്ല വിഷയത്തിൽ പോലീസ് അന്വേഷണമാണ് വേണ്ടത്. ഇ.എം.സി.സി. പ്രതിനിധികൾ അമേരിക്കയിൽവെച്ച് കണ്ടുവെന്ന് പറയുന്നത് വഴിയിൽവെച്ച് കണ്ടു എന്നുപറയുന്നത് പോലെയാണ്. സ്വർണക്കടത്തിൽ ബി.ജെ.പി.-സിപിഎം ധാരണയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അറിവില്ലായ്മ കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി പല അബദ്ധങ്ങളും പറയും. കേരളത്തിലെ കാര്യങ്ങൾ രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടില്ല. അമേഠിയിൽ പത്തുപതിനഞ്ചുകൊല്ലം നിന്നിട്ടും അവിടത്തെ ജനങ്ങൾ അദ്ദേഹത്തെ തളളി, മുരളീധരൻ പറഞ്ഞു. Content Highlights:Deep Sea Fishing MoU: Need police inquiry not Judicial says V.Muraleedharan


from mathrubhumi.latestnews.rssfeed https://ift.tt/3aNq8Kj
via IFTTT