Breaking

Sunday, February 28, 2021

ശെല്‍വരാജിനെ ചാടിച്ചപ്പോള്‍ ഞാന്‍ ചക്കരയായിരുന്നു: ഉമ്മന്‍ ചാണ്ടി നന്ദികാട്ടിയില്ല-പി.സി ജോര്‍ജ്‌

കേരള രാഷ്ട്രീയത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ് പി.സി. ജോർജ്. അത് ചിലപ്പോൾ രാഷ്ട്രീയനിലപാടുകൊണ്ടാകും മറ്റുചിലപ്പോൾ മൂർച്ചയേറിയ അഭിപ്രായം കൊണ്ടാകും. അതുമല്ലെങ്കിൽ മുഖത്തടിക്കും മട്ടിലുള്ള വിമർശനം കൊണ്ടാകും. ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പി.സി. വാർത്തകളിൽ നിറയുന്നു. ആർക്കൊപ്പമാണ് അദ്ദേഹത്തിന്റെ ജനപക്ഷം. മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ളാദന് നൽകിയ അഭിമുഖത്തിൽനിന്ന് ​പൂഞ്ഞാർ വിട്ടൊരു കളിയില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്താ സംശയം. 40 വർഷമായി ഈ മണ്ഡലത്തിൽ കാണുന്നതെല്ലാം എന്റെ അധ്വാനമാണ്. ജനങ്ങൾ എനിക്കൊപ്പമാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എല്ലാവരും കണ്ടതല്ലേ. ഇവിടെ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, വികസനകാര്യത്തിൽ പി.സി. ജോർജിനെ അവരൊന്നും തള്ളിപ്പറയില്ല. എനിക്ക് ഇവിടെ എല്ലാ രാഷ്ട്രീയക്കാരോടും അടുപ്പമുണ്ട്. അവർക്ക് എന്നോടും. അങ്ങനൊരാളെ മുന്നണിയിൽ കൂട്ടാതിരിക്കാൻ യു.ഡി.എഫിന് പറ്റുമോ എന്നോട് ഒന്നിച്ചു പോകണമെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞതാണ്. പക്ഷേ, ഉമ്മൻചാണ്ടി എന്നെ വഞ്ചിച്ചു. എന്തുകൊണ്ട് ഉമ്മൻചാണ്ടി എന്നെ വഞ്ചിച്ചു എന്നത് മാർച്ച് മൂന്നിനു ശേഷം പറയാം. കെ. സുധാകരൻ എന്നെ വിളിച്ച് മുന്നണിക്കൊപ്പം ജോർജ് ഉണ്ടാകേണ്ടതായിരുന്നു എന്ന് പറഞ്ഞു. പക്ഷേ, ആരാണ് അതിന് സമ്മതിക്കാത്തത് എന്ന് അദ്ദേഹം പറഞ്ഞില്ല. അത് ചോദിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും. കോട്ടയം ഡി.സി.സി.യും ഈരാറ്റുപേട്ടയിലെയും പൂഞ്ഞാറിലെയും കോൺഗ്രസ് നേതൃത്വവും പി.സി.വേണ്ടെന്ന് പറഞ്ഞിരുന്നല്ലോ. അത് ഉമ്മൻചാണ്ടിക്ക് കേൾക്കാതിരിക്കാൻ കഴിയുമോ? കോട്ടയത്തെ ഡി.സി.സി.പ്രസിഡന്റ് എന്നുപറഞ്ഞാൽ ഉമ്മൻചാണ്ടിക്കുവേണ്ടി പറയുന്നവരാണ്. പിന്നെ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും എന്നെ എതിർക്കുന്നത് ആന്റോ ആന്റണിയാണ്. ചില ബാങ്ക് അഴിമതികൾ ഞാൻ ശക്തമായി എതിർത്തതാണ് കാരണം. ഇതൊക്കെ പറയുന്നവർ കാഞ്ഞിരപ്പള്ളിയിലെ പത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ എടുത്ത നിലപാടുകൂടി കേൾക്കണം. പി.സി. ജോർജിനെ കാഞ്ഞിരപ്പള്ളിക്ക് വിട്ടാൽ ഞങ്ങൾ ജയിപ്പിക്കാം എന്നാണ് അവർ വാഗ്ദാനം ചെയ്തത്. ഇതിനർഥം കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പില്ലെന്നതാണ്. പി.സി. ജോർജ് ഒരു മതവിരുദ്ധ പരാമർശം നടത്തിയെന്നും അതാണ് ഒഴിവാക്കലിന് പിന്നിലെന്നും സംസാരമുണ്ട് ഒരു സമുദായത്തിനെയും ഞാൻ വിമർശിച്ചിട്ടില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ, '80 മുതൽ ഈരാറ്റുപേട്ടയിലെ മുസ്ലിംലീഗിൽ പാതിപ്പേർ എനിക്ക് എതിരാണ്. ജിഹാദി ഘടകങ്ങൾ എന്നെ എതിർക്കുന്നു. ശുദ്ധവർഗീയവാദമാണ് അവർ ഉയർത്തുന്നത്. എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് എന്റെ രീതി. പി.സി. ജോർജ് എൻ.ഡി.എ. പക്ഷത്തായിരിക്കുമോ ഇക്കുറി മത്സരിക്കുക. ബി.ജെ.പി.ക്ക് അങ്ങയോട് താത്പര്യമുണ്ടോ ബി.ജെ.പി. ബന്ധം വിട്ടിട്ട് കുറച്ചുവർഷമായി. അവരോട് എതിർപ്പില്ല. ആരുടെ പിന്തുണകിട്ടിയാലും സ്വീകരിക്കും. പി.സി. ജോർജിനെക്കുറിച്ച് സി.പി.എം. നേതാക്കളായ പഞ്ചായത്ത് പ്രസിഡൻറുമാരോട് ചോദിക്കൂ. അവർ നല്ലതേ പറയൂ. സ്വന്തം കക്ഷിയിൽ നിൽക്കുമ്പോഴും അവർ എം.എൽ.എ. ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കും. പിന്നെ ഏതെങ്കിലും മുന്നണിക്കൊപ്പം പോകണോ എന്നത് മൂന്നിന് ചേരുന്ന ജനപക്ഷം യോഗമാണ് തീരുമാനിക്കുക. സി.പി.എം.പ്രവർത്തകർക്ക് ഇഷ്ടമാണെന്ന് പറഞ്ഞല്ലോ. ഏറെക്കാലം വി.എസുമായി വലിയ അടുപ്പത്തിലുമായിരുന്നു. സി.പി.എമ്മുമായുള്ള നല്ല ബന്ധം എപ്പോഴാണ് പോയത് വി.എസ്. എനിക്ക് പിതാവിനെപ്പോലെ സ്നേഹമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്യുന്നത് പൂഞ്ഞാറിൽ വെച്ചാണ്. വലിയ പീഡനം അദ്ദേഹം നേരിട്ടു. ഒരു നാട്ടുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. ഞാനാണ് അദ്ദേഹവുമായി മതികെട്ടാനും മൂന്നാറുമെല്ലാം പോയത്. ഇത് വി.എസിന് വലിയ അംഗീകാരം കിട്ടാനിടയാക്കി. പക്ഷേ, പിണറായി വിജയന്റെ വൈരാഗ്യത്തിന് ഞാൻ ഇരയായി. ശെൽവരാജിനെ യു.ഡി.എഫിൽ എത്തിച്ചപ്പോൾ ഇതേപോലെ സി.പി.എം. നേതൃത്വത്തിന്റെ വൈരാഗ്യം കൂടിയോ. ശെൽവരാജിനെ യു.ഡി.എഫിൽ എത്തിച്ചപ്പോൾ അതൊരു വലിയ സംഭവമായി. ആദ്യമായിട്ടാണ് ഒരു സി.പി.എം. എം.എൽ.എ.യെ മറുപക്ഷത്ത് എത്തിക്കുന്നത്. ആ സംഭവം നടക്കുമ്പോൾ ഞാൻ ഉമ്മൻചാണ്ടിക്കും മറ്റും ചക്കരയായിരുന്നു. പക്ഷേ, നന്ദി വേണ്ടേ. ഉമ്മൻചാണ്ടിക്ക് അതില്ല. കരുണാകരന് എതിരേ ചാരക്കേസ്, ആന്റണിക്ക് എതിരേ ന്യൂനപക്ഷവിമർശനവിവാദം ഇതെല്ലാം ഒരുക്കിയത് ആരാണ്. ഇപ്പോൾ ചെന്നിത്തലയ്ക്കും പാരയായി ഉമ്മൻചാണ്ടി മാറും. ഈ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ കോവിഡ്കാല ക്ഷേമപ്രവർത്തനമാണോ ഇപ്പോഴത്തെ വിവാദങ്ങളാണോ ചർച്ചയാവുക കോവിഡ് കാലത്ത് കൊടുത്ത കിറ്റിലെ അരി കേന്ദ്രസർക്കാരിന്റെയല്ലേ. സാധനങ്ങളും അവരുടേത്. പക്ഷേ, ഇത് കോൺഗ്രസും പറയില്ല. കാരണം നേട്ടം ബി.ജെ.പി.ക്ക് കിട്ടും. ഈ സർക്കാർ വരുത്തിവെച്ച കടങ്ങൾ ആര് വീട്ടും. ആഴക്കടൽ വിവാദവും പി.എസ്.സി.യുമൊക്കെ ചർച്ചയാണ്. പക്ഷേ, ഇതൊന്നും മുതലാക്കാൻ കോൺഗ്രസിന് കഴിയുമോയെന്ന് കണ്ടറിയണം. സാധാരണ ആര് ജയിക്കുമെന്നൊക്കെ നേരത്തേ പറയുന്നതാണ്. ഇക്കുറിയോ സ്ഥാനാർഥിപ്പട്ടികയും മറ്റും വന്നിട്ട് പ്രവചിക്കാം. ബി.ജെ.പി. 40 സീറ്റ് നേടിയാലും ഭരിക്കാം എന്ന് പറയുന്നുണ്ട് ബി.ജെ.പി. മുമ്പത്തെക്കാളും മികച്ച നേട്ടമുണ്ടാക്കും. പാലാ തൊട്ടടുത്ത മണ്ഡലമാണ്. കേരളമാകെ നോക്കുന്നത് അവിടേക്കാണ്. മാണി സി. കാപ്പൻ എന്റെ സുഹൃത്താണ്. പക്ഷേ, ഇടതുമുന്നണി കഷ്ടപ്പെട്ട് ജയിപ്പിച്ച കാപ്പൻ അപ്പുറത്തേക്കുപോയി എന്ന പ്രചാരണം ശക്തമായി സി.പി.എം. നടത്തും. സി.പി.എം. അണികളെ പിണക്കാതെ കാപ്പൻ നോക്കണം. പിന്നെ കേരളാ കോൺഗ്രസിലെ പിളർപ്പിൽ 80 ശതമാനം അണികളും ജോസിനൊപ്പമാണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാപ്പനെ പിന്തുണയ്ക്കുന്ന കാര്യം ജനപക്ഷം തീരുമാനിക്കും. പൂഞ്ഞാറിലെ സ്ഥാനാർഥിയെ കമ്മിറ്റിക്ക് മുമ്പേ തീരുമാനിച്ചതാണോ പി.സി. ജോർജാണ് പൂഞ്ഞാറിലെ സ്ഥാനാർഥിയെന്ന് ഞാനല്ല തീരുമാനിച്ചത്. ജനപക്ഷം ചെയർമാൻ ഇ.കെ. ഹസൻകുട്ടി യാണ്. ആത്മവിശ്വാസം എത്രയുണ്ട്? ഷോൺ ജോർജ് ഇവിടെ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത് വിശ്വാസം കൂട്ടാനിടയാക്കിയോ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കും. പൂഞ്ഞാറുകാർക്ക് എന്നെ അത്രയേറെ അറിയാം. ബി.ജെ.പി.ബന്ധം വിട്ടിട്ട്കുറച്ചുവർഷമായി. അവരോട്എതിർപ്പില്ല. ആരുടെ പിന്തുണകിട്ടിയാലുംസ്വീകരിക്കും...


from mathrubhumi.latestnews.rssfeed https://ift.tt/3ktHHSA
via IFTTT