തൃശ്ശൂർ: എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പൂർണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എൽഡിഎഫിന് തുടർഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്നും വിജയരാഘവൻ വ്യക്തമാക്കി. തൃശ്ശൂരിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തിൽ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയിൽ കണ്ട ജനപിന്തുണ. പുതിയ പാർട്ടികൾ എത്തിയതോടെ എൽഡിഎഫിന്റെ വിജയസാധ്യത വർദ്ധിച്ചു. സീറ്റുവിഭജനം മികച്ച രീതിയിൽ പരിഹരിക്കാനാകുമെന്നും വിജയരാഘവൻ വ്യക്തമാക്കി. Content Highlight: Interview with cpm state secretary a vijayaraghavan
from mathrubhumi.latestnews.rssfeed https://ift.tt/3svtY0v
via
IFTTT