തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥികളെ കാത്തിരിക്കുന്നത് വൈവിധ്യമാർന്ന ചിഹ്നങ്ങൾ. വീട്ടുപകരണങ്ങൾ മുതൽ ഭക്ഷ്യവസ്തുക്കളും പഴങ്ങളും ഉൾപ്പെടുന്ന ചിഹ്നങ്ങളുടെ നിരയിൽ ചവണയും മുറവുമൊക്കെയുണ്ട്. ബ്രഡ് ചിഹ്നമായിരിക്കുമ്പോൾതന്നെ ബ്രഡ് ടോസ്റ്ററും സ്വതന്ത്രന്മാർക്ക് ലഭിക്കുന്ന ചിഹ്നങ്ങളിൽപെടും. ഏഴു ദേശീയപാർട്ടികൾക്കും കേരളത്തിലെ നാലു സംസ്ഥാനപാർട്ടികൾക്കും അവരുടേതായ ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വതന്ത്രന്മാർക്കായി 201 ചിഹ്നങ്ങളാണ് പട്ടികയിലുള്ളത്. എയർ കണ്ടിഷണറിൽ തുടങ്ങി നൂലും സൂചിയിലും അവസാനിക്കുന്നതാണ് പട്ടിക. പഴങ്ങളുടെ കൂട്ടത്തിൽനിന്ന് ആപ്പിൾ, കൈതച്ചക്ക, തണ്ണിമത്തൻ, ചക്ക എന്നിവയുണ്ട്. വസ്ത്രങ്ങളുടെ കൂട്ടത്തിൽ സോക്സ്, പാന്റ്സ്, കോട്ട് എന്നിവ ചിഹ്നങ്ങളാണ്. പതിവുചിഹ്നങ്ങളായ ബാറ്ററി ടോർച്ച്, ക്രിക്കറ്റ് ബാറ്റ്, ഓട്ടോറിക്ഷ, ഗ്ലാസ് ടംബ്ലർ തുടങ്ങിയവയ്ക്കുപുറമേ സി.സി.ടി.വി. ക്യാമറ, ക്രെയിൻ, ഡ്രിൽ മെഷീൻ, ഡംബൽസ്, എക്സ്റ്റൻഷൻ കോഡ്, പയർമണികൾ, പേനയുടെ നിബ്ബും ഏഴുരശ്മികളും എന്നിവയും പട്ടികയിലുണ്ട്. ജ്യാമിതീയ രൂപങ്ങളിലെ ത്രികോണവും ക്യൂബും ഇടംപിടിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പട്ടികയിൽ കൂടുതൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയേക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. Content Highlights:election symbols Kerala Assembly Election 2021
from mathrubhumi.latestnews.rssfeed https://ift.tt/3aLZj8Z
via
IFTTT