കൊല്ലം: ബി.ജെ.പി.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർ.എസ്.എസ്. രംഗത്ത്. എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആർ.എസ്.എസ്. നേതാക്കളായ സംയോജകന്മാരും സഹസംയോജകന്മാരും ഉണ്ടാകും. ജില്ലകളിൽ സംസ്ഥാന-വിഭാഗ് നേതാക്കളും നിയോജകമണ്ഡലങ്ങളിൽ ജില്ലാ നേതാക്കളുമാണ് സംയോജകർ. തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറമേയാണിത്. ഫെബ്രുവരി 28, മാർച്ച് 15 എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി പരമാവധി വോട്ടർമാരെ ചേർക്കുക, പഴയകാല സംഘപരിവാർ പ്രവർത്തകരുടെ യോഗങ്ങൾ വിളിക്കുക എന്നിവയാണ് ചുമതല. അടുത്തഘട്ടത്തിൽ പഞ്ചായത്ത്, ഏരിയ, ബൂത്ത് തലങ്ങളിലും ആർ.എസ്.എസ്. ചുമതലക്കാർ വരും. സ്ഥാനാർഥിനിർണയത്തിൽ ഇടപെടുകയോ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങൾ നടത്തുകയോ അരുതെന്നും കീഴ്ഘടകങ്ങൾക്ക് ആർ.എസ്.എസ്. നിർദേശംനൽകി. സ്ഥാനാർഥികളെക്കുറിച്ച് അഭിപ്രായങ്ങൾ മേൽഘടകങ്ങളെ അറിയിക്കാൻ അവസരംനൽകും. മുഴുവൻസമയപ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മുഴുവൻസമയ പ്രവർത്തകരെയും ആർ.എസ്.എസ്. ഇറക്കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തോറ്റ ഒട്ടേറെ വാർഡുകളിൽ, സംഘപരിവാർ അനുകൂലവോട്ടുകൾ ചെയ്യാനുണ്ടായിരുന്നെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കിട്ടാനിടയുള്ള വോട്ടുകൾ മുഴുവനും ഇത്തവണ ചെയ്യിക്കണമെന്നും പ്രവർത്തകരോട് ആർ.എസ്.എസ്. നിർദേശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.ക്കായി ആർ.എസ്.എസ്. ആദ്യമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങുന്നത്. പിന്നീട് നേതൃത്വം ഇതുവിലക്കി. 2014-െല ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും പരസ്യമായി ഇറങ്ങി. Content Highlights:Kerala Assembly Election 2021, BJP
from mathrubhumi.latestnews.rssfeed https://ift.tt/3kwFjdV
via
IFTTT