Breaking

Friday, February 5, 2021

പാകിസ്താനില്‍ ഇറാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: തീവ്രവാദികള്‍ തടവിലാക്കിയ സൈനികരെ മോചിപ്പിച്ചു

ടെഹ്റാൻ: പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി തടവിലായ സൈനികരെ മോചിപ്പിച്ച് ഇറാൻ. വഹാബി തീവ്രവാദികൾ തടവിലാക്കിയ രണ്ട് അതിർത്തി സേനാംഗങ്ങളെ രഹസ്യനീക്കത്തിലൂടെ മോചിപ്പിച്ചതായി ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു ഇറാന്റെ സൈനിക നടപടി. രണ്ടര വർഷമായി തീവ്രവാദികളുടെ തടവിൽ കഴിയുന്ന സേനാംഗങ്ങളെ രക്ഷപ്പെടുത്താൻ ഇറാന്റെ സായുധ സേനാവിഭാഗമായ ഐ.ആർ.ജി.സി (ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ്) സംഘമാണ് സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്തത്. രക്ഷപ്പെടുത്തിയ രണ്ട് സൈനികരേയും ഇറാനിലേക്കെത്തിച്ചു. പാകിസ്താനിലെ വഹാബി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് ഉൽ അദിൽ 2018 ഒക്ടോബർ 16നാണ് ഇറാന്റെ 12 ഐ.ആർ.ജി.സി സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്. ഇറാനും പാകിസ്താനും തമ്മിൽ അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്നാണ് സൈനികരെ തടവിലാക്കിയിരുന്നത്. ഇവരെ മോചിപ്പിക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ സൈനിക തലത്തിൽ സംയുക്ത സമിതികളും രൂപീകരിച്ചിരുന്നു. 2018 നവംബർ 15ന് അഞ്ച് സൈനികരുടെ മോചനം സാധ്യമായി. 2019 മാർച്ച് 21ന് പാകിസ്താന്റെ സൈനിക നടപടിയിലൂടെ നാല് സൈനികരെയും രക്ഷപ്പെടുത്തിയിരുന്നു. content highlights:Iran conducts surgical strike in Pakistan, frees border guards held by Baloch terrorists


from mathrubhumi.latestnews.rssfeed https://ift.tt/3cJzLee
via IFTTT