ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ ടെലിവിഷൻ തത്സമയ സംവാദത്തിനിടെ ബി.ജെ.പി. നേതാവിനു ചെരിപ്പുകൊണ്ടടി. തെലുഗു വാർത്താ ചാനലിൽ ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത രാഷ്ട്രീയ സംവാദത്തിനിടെയാണ് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിഷ്ണുവർധൻ റെഡ്ഡിയെ അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷൻ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവു ആക്രമിച്ചത്. മുൻ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ ചില പരാമർശങ്ങളാണ് അമരാവതി വിഭജനത്തിനെതിരേ പ്രവർത്തിക്കുന്ന റാവുവിനെ ചൊടിപ്പിച്ചത്. തുടർന്ന്റാവുവിന് തെലുങ്ക് ദേശം പാർട്ടിയുമായി ബന്ധമുണ്ടെന്ന് വിഷ്ണു റെഡ്ഡി ആരോപിച്ചു. ഇതൊടെ റാവു ചെരിപ്പൂരി റെഡ്ഡിയുടെ മുഖത്തടിക്കുകയായിരുന്നു. Watch video: A live debate on a Telugu news channel turned ugly#Politics #Televisiondebate #Debate #AndhraPradesh #KolikapudiSrinivasaRao #Viralvideo #Video pic.twitter.com/1yB1lT8bBx — The Bridge Chronicle (@TBChronicle) February 24, 2021 Content Highlights:During TV debate, the BJP leader was beaten with sandals
from mathrubhumi.latestnews.rssfeed https://ift.tt/2Pc5f2X
via
IFTTT