Breaking

Sunday, February 7, 2021

കര്‍ഷകസമരം: പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ടെന്ന ട്വീറ്റ്; സച്ചിന് ഉപദേശവുമായി ശരത് പവാര്‍

മുംബൈ: കർഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ താരങ്ങൾക്കെതിരേ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഉപദേശം. മറ്റു മേഖലകളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് പവാറിന്റെ ഉപദേശം. പോപ്പ് താരം റിഹാനയടക്കമുള്ളവരാണ് കർഷ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. ഇതോടെ കർഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. എന്നാൽ പുറത്ത് നിന്നുള്ളവർ കാഴ്ചക്കാരായി നിന്നാൽ മതിയെന്നാണ് സച്ചിൻ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര പ്രചാരണം പ്രതിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ട്വിറ്ററിലൂടെ നടത്തിയ ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ടായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നു ശരത് പവാർ പറഞ്ഞു. പ്രതിഷേധക്കാർ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ പവാർ വിമർശിച്ചു.നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. അവരെ ഖാലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുത് പവാർ കൂട്ടിച്ചേർത്തു. സച്ചിന് ഉപദേശം നൽകിയ പവാറിന് ബിജെപി വാക്താവ് മീനാക്ഷി ലേഖി മറുപടി നൽകി. പവാറിന്റെ ഉപദേശം മിയ ഖലീഫ, റിഹാന, ഗ്രേറ്റ ത്യൂൻബെ എന്നിവർക്കും ലഭ്യമാക്കുമെന്ന് തോന്നുന്നുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു. Content Highlights:Sharad Pawars "Advice" To Sachin Tendulkar-farmers protest tweet


from mathrubhumi.latestnews.rssfeed https://ift.tt/3tBetFy
via IFTTT