Breaking

Tuesday, February 9, 2021

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീ അറസ്റ്റിൽ

പഴകുളം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയെ ബാലനീതി പ്രകാരം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസി(31)യെ ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുൻപാണ് 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂരിൽ നിന്നും കാമുകനോടൊപ്പമാണ് ജെസിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2019-ലും ജെസി ഇതേ ആളിന്റെ കൂടെ പോയിരുന്നു. അന്നും അടൂർ പോലീസ് കേസെടുത്തിരുന്നു. അടൂർ സി.ഐ. യു.ബിജു, എസ്.ഐ. നിത്യ സത്യൻ, സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥ റഷീദ ബീഗം, വനിതാ പോലീസ് ഉദ്യോഗസ്ഥ അനുരൂപ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ജെസിക്ക് ജാമ്യം ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3rFy0Db
via IFTTT