Breaking

Tuesday, February 9, 2021

കവളപ്പാറയിൽ എം.എ. യൂസഫലി നിർമിച്ച 35 വീടുകളുടെ താക്കോൽദാനം നടത്തി

നിലമ്പൂർ: കവളപ്പാറയിൽ 2019-ലെ പ്രളയത്തിൽ വീടും മണ്ണും കുടുംബവും നഷ്ടപ്പെട്ടവർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചുനൽകിയ 35 വീടുകളുടെ താക്കോൽദാനം നടത്തി. പണി പൂർത്തിയായതോടെ ഗുണഭോക്താക്കൾക്ക് താമസിക്കാൻ വീട് വിട്ടുനൽകുകയായിരുന്നു.എം.എ. യൂസഫലിയുടെ സൗകര്യാർഥം ഔദ്യേഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പി.വി. അബ്ദുൾവഹാബ് എം.പി. അറിയിച്ചു. വീടുകളുടെ നിർമാണ മേൽനോട്ടം പി.വി. അബ്ദുൾവഹാബ് എം.പിയാണ് നിർവഹിച്ചത്. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ കുറിച്ചിട്ടു: ’ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി. കുടിവെള്ളം, ഫർണിച്ചർ, റോഡ്, തെരുവുവിളക്ക് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല’.


from mathrubhumi.latestnews.rssfeed https://ift.tt/3b1XeoH
via IFTTT