Breaking

Sunday, February 7, 2021

യുഡിഎഫില്‍ ആഭ്യന്തര കലഹം; എല്‍ഡിഎഫില്‍ സമാനസ്ഥിതിയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം-ശശീന്ദ്രന്‍

കോഴിക്കോട്: എൻസിപി ഇടതുമുന്നണി വിടുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. യുഡിഎഫിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ സമാനമായ സ്ഥിതി എൽഡിഎഫിലും ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർട്ടി അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പാലാ സീറ്റിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും തങ്ങളുടെ നിലപാടാണ്. പാലാ തരില്ലെന്ന് ഇതുവരെ ഇടതുമുന്നണി നേതാക്കളാരും പറഞ്ഞിട്ടില്ല. പാലാ നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലല്ല ജോസ് കെ.മാണി എൽഡിഎഫിൽ എത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു. Content Highlights:ak saseendran about pala assembly constituency-ncp


from mathrubhumi.latestnews.rssfeed https://ift.tt/39VSOjR
via IFTTT