Breaking

Sunday, February 7, 2021

ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോണ്‍ഗ്രസ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും ദളിത് കോൺഗ്രസ് കത്തയച്ചു. അതേ സമയം ധർമജന് എതിരല്ല തങ്ങളെന്നാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമ്മജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. Content Highlights:Kerala Assembly Election 2021 Balussery Seat-Dharmajan Bolgatty


from mathrubhumi.latestnews.rssfeed https://ift.tt/3tyzYHc
via IFTTT