Breaking

Tuesday, February 16, 2021

ആഗ്രഹിച്ച 30 കോടിയുടെ ഹെലികോപ്റ്റർ പ്രണയ ദിനത്തിൽ സ്വന്തമാക്കി മുംബൈയിലെ കർഷകൻ

മുംബൈ: തന്റെ ചിരകാല സ്വപ്നമായിരുന്ന ഹെലികോപ്റ്റർ പ്രണയദിനത്തിൽ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഭീവണ്ടിയിൽനിന്നുള്ള ജനാർദൻ ഭോയ്ർ എന്ന കർഷകൻ. 30 കോടിയുടെ ഹെലികോപ്റ്ററാണ് അദ്ദേഹം സ്വന്തമാക്കിയത്. ഭീവണ്ടിയിൽ അദ്ദേഹം ഹെലിപാഡ് തയ്യാറാക്കിയിട്ടുമുണ്ട്. ഗ്രാമപ്പഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരെ ഹെലികോപ്റ്ററിൽ കയറ്റി അദ്ദേഹം ഭീവണ്ടി ചുറ്റിയടിച്ചു. ഭീവണ്ടിയിലെ വഡപെ ഗ്രാമത്തിലുള്ള കർഷക കുടുംബമാണ് ഭോയ്റിന്റേത്. കൃഷിക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് കന്നുകാലി വളർത്തലായി. ക്ഷീരോത്പന്ന മേഖലയിൽ വിജയിച്ച അദ്ദേഹത്തിന് കൂടുതൽ സാമ്പത്തിക നേട്ടം കൈവരിക്കാനായത് സംഭരണശാല (വെയർഹൗസിന്)യ്ക്ക് സ്ഥലം നൽകിയതിലൂടെയാണ്. കൂടൂതൽ വരുമാനം കൈവന്നതോടെ ക്ഷീരോത്പന്ന ബിസിനസിനോടൊപ്പം നിർമാണ മേഖലയിലേക്കും ചുവടുറപ്പിച്ചു. ചില സിനിമകൾക്കും മുതൽമുടക്കി. ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ത്യയിലെ പല സ്ഥലങ്ങളിലും പോകേണ്ടതുണ്ടെന്നും സ്വന്തമായി ഹെലികോപ്റ്റർ ഉള്ളത് യാത്ര എളുപ്പമാക്കുമെന്നും അദ്ദേഹം പറയുന്നു. Content Higlights:Maharashtra Farmer buys helicopter


from mathrubhumi.latestnews.rssfeed https://ift.tt/2LY1Of4
via IFTTT