വാഷിങ്ടൺ: ഇന്ത്യയുടെ വായു മലിനമാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ ധാരണ ഇല്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നുമായിരുന്നുബൈഡന്റെ വിമർശനം. പ്രസിഡന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയത്. വായുമലീനകരണത്തിനെക്കുറിച്ച് പറയുന്നതിനിടെയാണ് ഇന്ത്യ മലിനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്നും ട്രംപ് പറഞ്ഞത്. എന്നാൽ സുഹൃത്തുക്കളെക്കുറിച്ച് പറയേണ്ടത് ഇങ്ങനെയല്ലെന്നും ആഗോളപ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും സംവാദത്തിനുശേഷം ബൈഡൻ ട്വീറ്റ് ചെയ്തു. ഇന്ത്യൻ അമേരിക്കൻ സൗഹൃദത്തിന് കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിനെതിരെയുള്ള ബൈഡന്റെ വിമർശനം. President Trump called India "filthy." Its not how you talk about friends—and its not how you solve global challenges like climate change.@KamalaHarris and I deeply value our partnership—and will put respect back at the center of our foreign policy. https://t.co/TKcyZiNwY6 — Joe Biden (@JoeBiden) October 24, 2020 പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നു യുഎസ് പിൻവാങ്ങിയതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാൻ ഒന്നും ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ അധികാരത്തിലെത്തിയാൽ പാരീസ് ഉടമ്പടിയിൽ തിരികെ ചേരുമെന്ന് സംവാദത്തിനിടെ ബൈഡൻ പ്രഖ്യാപിച്ചു. "look at India its Filthy" എന്ന പരാമർശത്തിൽ കമലാഹാരിസിനെതിരായ ട്രംപിന്റെ വികാരവും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. Content Highlights:"Not How You Talk About Friends": Joe Biden As Trump Calls India "Filthy"
from mathrubhumi.latestnews.rssfeed https://ift.tt/2HCZmb2
via
IFTTT