പാരിസ്: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചതിനെ തുടർന്ന് പ്രതിഷേധം ഉടലെടുത്തിരുന്നു.ഒരുമാസം മുമ്പായിരുന്നു ഇത്.ഈ അധ്യാപകനാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്.അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. കോൺഫ്ലാൻസ് സെന്റ് ഹോണറിനിലെ ഒരു സ്കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഭീകരർ വിജയിക്കില്ലെന്ന് പ്രഖ്യാപിച്ചു. Content Highlight: Teacher Showed Prophet Caricatures in class, Beheaded: France
from mathrubhumi.latestnews.rssfeed https://ift.tt/2H5Qgnu
via
IFTTT