Breaking

Tuesday, October 6, 2020

യു.വി. ജോസിനെ വീണ്ടും ചോദ്യം ചെയ്യും, സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ ആയ യു.വി. ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒയോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാൻ സിബിഐ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഫയലുകളാണ് സിബിഐ സംഘം ചോദ്യം ചെയ്യലിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹാജരാക്കിയ പകർപ്പ് വെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഒറിജിനൽ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇവയെല്ലാം വിജിലൻസ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്. ഇതേതുടർന്നാണ് ഒറിജിനൽ ഫയലുകളുമായി ഇനി ഹാജരാകണമെന്നാണ് സിബിഐ നിർദ്ദേശിച്ചിരിക്കുന്നത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂർവമായ ശ്രമം നടക്കുന്നുവെന്നാണ് സിബിഐ വിലയിരുത്തൽ. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാർ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലായെന്ന കാര്യം നാളെ വിഷയം പരിഗണിക്കവേ സിബിഐ ഹൈക്കോടതിയെ അറിയിച്ചേക്കും. വടക്കാഞ്ചേരി നഗരസഭയുടെ ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ഹാബിറ്റാറ്റിന്റെ പ്ളാൻ അനുസരിച്ചാണ് ഫ്ളാറ്റ് നിർമാണത്തിന് പെർമിറ്റ് കിട്ടിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള കാര്യങ്ങളിൽ നിന്നും ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്. അതിനാലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒറിജിനൽ ഫയലുകൾ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള കരാറിൽ യുഎഇ കോൺസുൽ ജനറൽ കയറി, ആ ഓഫീസ് എന്തുകൊണ്ട് ടെൻഡർ വിളിച്ചു, ഹാബിറ്റാറ്റിനെ എന്തുകൊണ്ട് ഒഴിവാക്കി, യുണിടാക്ക് എങ്ങനെ വന്നു എന്നിവയുടെ ഫയലുകളാണ് സിബിഐ പരിശോധിക്കുന്നത്. Content Highlights:CBI will again interrogate UV Jose


from mathrubhumi.latestnews.rssfeed https://ift.tt/34segc7
via IFTTT