Breaking

Friday, October 9, 2020

ലിബിയയില്‍ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചനത്തിന് ശ്രമം നടക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞമാസം ലിബിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴ് ഇന്ത്യക്കാരെ സുരക്ഷിതരായി മോചിതരാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രസർക്കാർ. എണ്ണ വിതരണ രംഗത്തും നിർമാണ മേഖലയിലും ജോലി ചെയ്തിരുന്ന ഇവർ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ആന്ധ്രാ പ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവർ. ഇവരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ലിബിയൻ സർക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ടുണീഷ്യയിലെ ഇന്ത്യൻ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അവരുടെ ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015ൽ തന്നെ ലിബിയയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 2016ൽ അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തു. ആ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അനുരാഗ്ശ്രീവാസ്തവ പറഞ്ഞു. Contet Highlights:7 Indians Kidnapped In Libya, Trying To Secure Their Release, Says Centre


from mathrubhumi.latestnews.rssfeed https://ift.tt/3jJYMGS
via IFTTT