Breaking

Sunday, October 25, 2020

അല്‍ ഖ്വയ്ദ നേതാവിനെ സൈനിക ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാനിസ്താൻ

കാബൂൾ: സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ അൽ ഖ്വയ്ദ നേതാവിനെ വധിച്ചതായിഅഫ്ഗാൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. അൽ ഖ്വയ്ദയുടെ ഉയർന്ന പദവിയിലുള്ള അബു മുഹ്സിൻ അൽ മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാൾ ഈജിപ്ഷ്യൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ഗാസ്നിപ്രവിശ്യയിൽ നടത്തിയ ഒപ്പറേഷനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. അതേസമയം ഓപ്പറേഷൻ കൂടുതൽ വിശദാംശങ്ങൾ അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടില്ല. Breaking news : as a result of NDS special force unit operation in ghazni province an al-Qaida key member for Indian sub contanint, Abu Muhsen Almisry were killed pic.twitter.com/4fmWzA5T4e — NDS Afghanistan (@NDSAfghanistan) October 24, 2020 വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകി അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്സിൻ അൽ മസ്രി. എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് പട്ടികയിലുളളഇയാൾക്കെതിരെ 2018ൽ യുഎസ്അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഏറെക്കാലമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ താലിബാനും അഫ്ഗാനും തമ്മിൽ സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് അൽ മസ്രിയുടെ വധം. ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും തമ്മിലുള്ള കരാറിനു ശേഷമാണ് ചർച്ചകൾ സംഘടിപ്പിച്ചത്. Content Highlights:Afghan Special Forces Kill Senior Al-Qaeda Leader


from mathrubhumi.latestnews.rssfeed https://ift.tt/3mhxrN2
via IFTTT