ബെംഗളൂരു: സിബിഐ, എൻഫോഴ്സ്മെന്റ് എന്നീ കേന്ദ്ര ഏജൻസികളേ പരിഹസിച്ച് ഡി.കെ. ശിവകുമാറിന്റെ അമ്മ. അന്വേഷണ ഏജൻസികൾക്ക് തന്റെ മകനെ വലിയ ഇഷ്ടമാണെന്നും അവർ ഇടക്കിടെ വന്നുകൊണ്ടിരിക്കുമെന്നും ഡി.കെ. ശിവകുമാറിന്റെ അമ്മ ഗൗരമ്മ പരിഹസിച്ചു. സിബിഐ, ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർക്ക് മകനെ വലിയ ഇഷ്ടമാണ്. അവർ ഇടയ്ക്കിടെ വരും. അവർ പരിശോധിക്കട്ടെ, വേണ്ടതെന്താണെന്നുവെച്ചാൽ എടുക്കട്ടെ. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്യട്ടെ- ഗൗരമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങിലായി ഡി.കെ. ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ദൊഡ്ഡലഹള്ളിയിലെ ശിവകുമാറിന്റെ വീട്ടിലടക്കം നടന്ന റെയ്ഡിൽ 50 ലക്ഷം രൂപ സിബിഐ സംഘം കണ്ടെത്തിയിരുന്നു. റെയ്ഡിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനത്തിൽ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെയും രണ്ട് തവണ ശിവകുമാറിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമുണ്ടായി Content Highlights:CBI, ED love my son, let them arrest him: DK Shivakumars mother
from mathrubhumi.latestnews.rssfeed https://ift.tt/2GlBHMp
via
IFTTT