കോട്ടയം: വർഷങ്ങളോളം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എൽഡിഎഫിൽ ചേക്കേറിയ ജോസ് കെ. മാണിയെ വിമർശിച്ച് കെ.എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ബി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്. ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെകെ.എം മാണിപോലും എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രമെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല.ഇടതുപക്ഷത്ത് കേരളാകോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വർഷത്തിന് ശേഷം തിരികെ യുഡിഎഫിൽ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു. ബാർ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നുംഅദ്ദേഹം പറഞ്ഞു. Content Highlight:KM Manis son in law of criticized LDF entry of Jose K Mani
from mathrubhumi.latestnews.rssfeed https://ift.tt/3du1ttX
via
IFTTT