Breaking

Tuesday, October 6, 2020

കാസര്‍കോട്‌ കളക്ടറും സംഘവും ചേര്‍ന്ന്‌ ചന്ദന ശേഖരം പിടികൂടി

കാസർകോട്: ജില്ലാ കളക്ടറും സംഘവും ചേർന്ന് ചന്ദനംപിടികൂടി.കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന്പുലർച്ചെയാണ് ചന്ദനം പിടികൂടിയത്. പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം.കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽനിന്ന് വല്ലാത്ത ശബ്ദം കേൾക്കുകയും തുടർന്ന് പോയി നോക്കുകയും ചെയ്ത ഘട്ടത്തിലാണ് സംഭവങ്ങൾ മനസ്സിലാകുന്നത്. വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച അവസ്ഥയിൽ ചന്ദനത്തടികൾ കണ്ടെത്തുന്നത്. ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തു തന്നെയാണ്കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ഇത്ര ശബ്ദം ഉണ്ടാക്കി ഇവർ കയറ്റുന്നതെന്താണെന്നുള്ള സംശയമാണ് പരിശോധിക്കാൻ തോന്നിയതെന്ന് കളക്ടർ മാതൃഭൂമിയോട്പറഞ്ഞു. സിമന്റ് കടത്തുന്ന ലോറിയിൽസിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താൻ ഒരുങ്ങിയത്. വീടിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടൻ തന്നെ വനംവകുപ്പിന് കൈമാറും. content highlights:sandalwood siezed by Collector and his gunmen


from mathrubhumi.latestnews.rssfeed https://ift.tt/2Susjs7
via IFTTT