Breaking

Sunday, October 4, 2020

നടി മിഷ്തി മുഖർജി അന്തരിച്ചു

ബെം​ഗളൂരു: ബം​ഗാളി നടി മിഷ്തി മുഖർജി (27) അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്ന് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ ആരോപിക്കുന്നത്. കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല- കുടുംബാം​ഗങ്ങൾ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കീറ്റോ ഡയറ്റ് കാർബോഹൈഡ്രേറ്റിൽ (അന്നജം) നിന്നുള്ള ഊർജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പിൽനിന്നുള്ള ഊർജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണക്രമീകരണമാണിത്. അതായത് ശരീരത്തിനാവശ്യമായ ഊർജത്തിന്റെ ഏറിയപങ്കും ലഭിക്കുന്നത് കൊഴുപ്പിൽനിന്നായിരിക്കും. Content Highlights:Mishti Mukherjee dies of kidney failure in Bengaluru


from mathrubhumi.latestnews.rssfeed https://ift.tt/2HUcFnU
via IFTTT