ധർമശാല: വെള്ളിയാഴ്ച മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ പോലീസുകാരിൽ ഒരു എം.ടെക്കുകാരനും 21 ബി.ടെക്കുകാരും. കൂടാതെ ഒരു എം.ബി.എ.ക്കാരനും 139 ബിരുദധാരികളുമുണ്ട്. 24 പേർ വിവിധ ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവരാണ്. എം.എസ്.പി. ബറ്റാലിയനിലെ 203-ഉം കെ.എ.പി. രണ്ടാം ബറ്റാലിയനിലെ 39 സേനാംഗങ്ങളും ഉൾപ്പെടെ ആകെ 242 പേരാണ് വെള്ളിയാഴ്ച പാസിങ് ഔട്ട് നടത്തിയത്. കഴിഞ്ഞ കുറേ വർഷമായി ഉയർന്ന യോഗ്യത നേടിയ ഒട്ടേറെ പേരാണ് പോലീസ് കോൺസ്റ്റബിൾമാരായി മാറുന്നത്. ഇത് പോലീസിന്റെ കാര്യക്ഷമത ഉയർത്തുമെന്ന് പോലീസ് മേധാവികൾ സാക്ഷ്യപ്പെടുത്തുന്നു. മാങ്ങാട്ടുപറമ്പ് കെ.എ.പി. ആസ്ഥാനത്ത് പുതുതായി പരിശീലനം പൂർത്തിയാക്കിയ 242 പോലീസുകാരുടെ പാസിങ് ഔട്ട് പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയും പങ്കെടുത്തു. കെ.എ.പി. കമാൻഡന്റ് ഇൻ ചാർജ് ജോണി അഗസ്റ്റിൻ പരിശീലനകാലത്ത് മികവ് പുലർത്തിയവരെ ആദരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3j06Fa0
via
IFTTT