Breaking

Thursday, September 17, 2020

വീട്ടുപടിക്കലും നിർത്തും; കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് സർവീസ് തുടങ്ങി

ഗുരുവായൂർ : വീടിന്റെ പടിക്കലും കൈ കാണിച്ചിടത്തുമൊക്കെ നിർത്തിക്കൊടുത്തു. ആനവണ്ടി ആളുകളുടെ മനസ്സിൽ സൗഹൃദവണ്ടിയായി കുടിയേറി. കെ.എസ്.ആർ.ടി.സി. ഗുരുവായൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ച അൺലിമിറ്റഡ് ഓർഡിനറി ബസിന് യാത്രക്കാരുടെ വരവേൽപ്പ്. യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കുന്ന അൺലിമിറ്റഡ് സർവീസ് ഗുരുവായൂരിൽ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഗുരുവായൂരിൽനിന്ന് കേച്ചേരി, വേലൂർ, വടക്കാഞ്ചേരി, ചേലക്കര വഴി തിരുവില്വാമലയിലേക്കാണ് സർവീസ്. വണ്ടി പുറപ്പെടുമ്പോൾ യാത്രക്കാർ വളരെ കുറവായിരുന്നു. പിന്നീട് എണ്ണം കൂടി. ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ ജോലിക്കാർ ബസിനുവേണ്ടി സ്റ്റോപ്പുകളിലേക്ക് ധൃതിപിടിച്ച് ഓടിയില്ല. അവരും ഓഫീസ് പടിക്കൽ കാത്തുനിന്നു. ആനവണ്ടിക്ക് തിരുവില്വാമലയിലും മനസ്സറിഞ്ഞ വരവേൽപ്പായിരുന്നു. അൺലിമിറ്റഡ് ഓർഡിനറി സർവീസിനെപ്പറ്റി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂവെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും ഗുരുവായൂർ എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. വാഴാനിയിലേക്കും അൺലിമിറ്റഡ് ഓർഡിനറി സർവീസ് തുടങ്ങുന്നുണ്ട്. Content Highlights:KSRTC started unlimited service


from mathrubhumi.latestnews.rssfeed https://ift.tt/3hCRQcE
via IFTTT