കൊച്ചി: മതഗ്രന്ഥങ്ങൾ കേരളത്തിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് മന്ത്രിക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കസ്റ്റംസ്ചോദ്യം ചെയ്യും. നയതന്ത്രചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചു. മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്രചാനൽ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകൾക്ക് കുടിവെള്ളം മുതൽ ഭക്ഷണം സാധനങ്ങൾ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന്ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാൽ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിക്കുകയുംവിതരണംചെയ്യുകയും ചെയ്തത്. Content Highlights:Customs case against minister; KT Jaleel will be questioned by customs
from mathrubhumi.latestnews.rssfeed https://ift.tt/32FVjD6
via
IFTTT