Breaking

Thursday, September 17, 2020

തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 50 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരിൽനിന്നു കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ. 18 കോടി മ്യൂല്യമുണ്ടായിരുന്ന 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്. കേന്ദ്രസർക്കാർ 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ നിരോധിച്ചെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നുവെന്നും പണം റിസർവ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർഥിച്ചതായി തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ചെയർമാൻ വൈ.വി. സുബ്ബ അറിയിച്ചു. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017-ൽ ടി.ടി.ഡി. കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. Content Highlights:Tirupati temple received worth Rs 50 crore demonetised notes


from mathrubhumi.latestnews.rssfeed https://ift.tt/33ETSUV
via IFTTT