ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ മുദാസിർ അഹമ്മദ് ഖാൻ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച പുലർച്ചെ പുൽവാമയിലെ പിംഗ്ലിഷിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. മുദാസിർ അഹമ്മദ് ഖാൻ ഉൾപ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന മേഖലയിൽ നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് മരിച്ചത്. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ആദിർ ആഹമ്മദ് ധർ എന്ന ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഈ ഭീകരാക്രമണത്തിനാവശ്യമായ സ്ഫോടകസ്തുക്കളും കാറും സംഘടിപ്പിച്ചതെന്നാണ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നത്. 2018 ഫെബ്രുവരിയിൽ സുൻജാവൻ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിർ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് കരുതുന്നത്. Content Highlights:Pulwama Terror Attack MastermindKilled in Encounter
from mathrubhumi.latestnews.rssfeed https://ift.tt/2TDQXZw
via
IFTTT