Breaking

Monday, March 11, 2019

പ്രധാനമന്ത്രി പദവി: മുസ്ലീമുകള്‍ക്കും പട്ടിക ജാതിക്കാർക്കും പ്രിയം രാഹുലിനോട്

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയേക്കാൾ രാഹുൽ ഗാന്ധിയെയാണ്പട്ടികജാതി വിഭാഗവും മുസ്ലീമുകളും പിന്തുണയ്ക്കുന്നതെന്ന് സർവേ ഫലം.ഇന്ത്യാ ടുഡേ നടത്തിയ സർവേയിലാണ് ഇത് വ്യക്തമാക്കുന്നത്. 41 ശതമാനം പട്ടിക ജാതി വിഭാഗക്കാർ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പറയുമ്പോൾ 44 ശതമാനവും രാഹുൽ ഗാന്ധിയെയാണ് പ്രധാനമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നത്. പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ ജനുവരിയിൽ നടത്തിയ സർവേ ഫലത്തെക്കാളും പത്ത് ശതമാനം രാഹുൽ ഗാന്ധിക്ക് പിന്തുണ കൂടിയപ്പോൾ നരേന്ദ്രമോദിക്ക് ആറ് ശതമാനം കുറവാണ് ഉണ്ടായത്. എന്നാൽ നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് പൊതു സർവേയിൽ പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 52 ശതമാനത്തോളം പേരുടെ പിന്തുണ ലഭിച്ചപ്പോൾരാഹുൽഗാന്ധിക്ക് 33 ശതമാനം മാത്രമാണ് പിന്തുണ. പുതിയ സർവെ അനുസരിച്ച്61 ശതമാനം മുസ്ലീംമത വിശ്വാസികളുംരാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.ജനുവരിയിൽ ഇത് 57 ശതമാനമായിരുന്നു. ഈ വിഭാഗത്തിൽ18 ശതമാനം മാത്രമാണ് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി കസേരയിൽ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത്. Content Highlights:Rahul Gandhi more popular PM choice than Narendra Modi for SCs Muslims


from mathrubhumi.latestnews.rssfeed https://ift.tt/2Hnq4T8
via IFTTT